പൊന്നാനി : റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താനുളള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.പൊന്നാനി തയ്യങ്ങാട് സ്വദേശി വിപിന്‍ദാസ് (33) ആണ് മരിച്ചത്.പൊന്നാനി റോഡില്‍ തുയ്യം പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
ഓട്ടോയുടെ മുന്നില്‍ ചാടിയ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടമുണ്ടായത്.പൂച്ചയെ രക്ഷപ്പെടുത്താന്‍ വിപിന്‍ദാസ് ഓട്ടോ വെട്ടിച്ചതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




