ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: മുതലക്കുളം ബസ് സ്റ്റോപ്പിന് സമീപം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താളിയംകുണ്ട് ആറ്റു പുറത്ത് ഖുത്തുബുദ്ധീന്‍ (മാനുപ്പ- 40) ആണ് മരിച്ചത്. കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

‘ഡിവൈന്‍ ബേക്കറി’ എന്ന ചായക്കടയില്‍ വെള്ളി രാവിലെ ആറരയോടെയായിരുന്നു അപകടം. കടയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

സംഭവസമയത്ത് രണ്ട് തൊഴിലാളികളാണ് കടയിലുണ്ടായത്. തീപടരുന്നതുകണ്ട് പുറത്തേക്ക് ഓടിയ അതിഥി തൊഴിലാളി രക്ഷപ്പെട്ടു. എന്നാല്‍ ഖുത്തുബുദ്ധീന്‍ കടയ്ക്കകത്ത് കുടുങ്ങുകയായിരുന്നു. അടുക്കളയിലെ വെള്ളം നിറച്ച ബാരലിനകത്ത് കയറിയിരിക്കുന്ന നിലയിലായിരുന്നു ഖുത്തുബുദ്ധീനെ കണ്ടെത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ശനി വൈകിട്ട് നാലോടെ മരിച്ചു. ഞായറാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പേസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബാപ്പ: പരേതനായ അബ്ദുട്ടി. ഉമ്മ: സൈനബ. സഹോദരങ്ങള്‍: ഷിര്‍ജാസ്, ഫാ ത്തിമ, നസീറ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top