താനൂര്‍: വെള്ളിയാമ്പുറം നന്നമ്പ്ര പഴയ ജു മാമസ്ജിദ് റോഡില്‍ തെരുവുനായയുടെ ആക്രമണം. വിദ്യാര്‍ഥിക്ക് കടിയേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം.
മസ്ജിദിനു സമീപമുള്ള ഇഹ്‌യാഉല്‍ ഉലൂം മദ്രസയില്‍ പഠിക്കുന്ന പത്തുവയസ്സുകാരിക്കാണ് കടിയേറ്റത്. കുട്ടി മദ്രസയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് നായ ആക്രമിച്ചത്.
കുട്ടി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാമ്പുറത്തും പരിസരപ്രദേശങ്ങളിലും നായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




