തിരൂരങ്ങാടിയില്‍ ബസ്സുകള്‍ കുട്ടിയിടിട്ട്‌ 11 പേര്‍ക്ക്‌ പരിക്ക്‌

30-accident-logoതിരൂരങ്ങാടി :മത്സരയോട്ടത്തിനിടെ ബസ്സുകള്‍ കുട്ടിയിടിച്ച്‌ 11 യാത്രക്കാര്‍ക്ക്‌ പരിക്കേറ്റു. മലപ്പുറം കോട്ടക്കല്‍ ഭാഗങ്ങളില്‍ നിന്ന്‌ പരപ്പനങ്ങാടിക്ക്‌ വരികയായിരുന്ന ബസ്സുകളാണ്‌ അപകടത്തില്‍ പെട്ടത്‌.

തിരൂരങ്ങാടി പിഎസ്‌എംഒ കോളേജിന്‌ മുന്നില്‍ വച്ചാണ്‌ അപകടമുണ്ടായത്‌. ചൊവ്വാഴ്‌ച രാവിലെ 10 മണിയോടെയാണ്‌ അപകടം നടന്നത്‌. കക്കാട്‌ മുതല്‍ ഒന്നിച്ചു വന്ന ഇരുബസ്സുകളും മത്സരിച്ച്‌ ഓടുന്നതിനിടെ ഒരു ബസ്സിന്റെ പിറകില്‍ മറ്റേത്‌ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിലും തൊട്ടടുത്ത സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top