കാക്കഞ്ചേരിയില്‍ മലബാര്‍ ഗോള്‍ഡിനെതിരെയുള്ള സമരം നാലാം ദിവസത്തിലേക്ക്‌


malabar goldപോലീസ്‌ സമരക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി
തേഞ്ഞിപ്പലം കാക്കഞ്ചേരി കിന്‍ഫ്രപാര്‍ക്കിനകത്ത്‌ മലബാര്‍ ഗോള്‍ഡിന്റെ ഉടമസ്ഥതയിലുള്ള ആഭരണനിര്‍മ്മാണശാല അടച്ചുപൂട്ടണമന്നാവിശ്യപ്പെട്ട്‌ കാക്കഞ്ചേരി പ്രദേശവാസികള്‍ നടത്തിവരുന്ന ധര്‍ണ്ണ സമരം നാലു ദിവസം പിന്നിട്ടു. എന്നാല്‍ കോടതിയലക്ഷ്യത്തിന്റെ പേരില്‍ പോലീസ്‌ തങ്ങളെ പീഡിപ്പിക്കുകയാണെന്ന്‌ സമരസമതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ആഭരണനിര്‍മ്മാണശാലക്കെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപരസംഘടനകളും നിരവധി സാസംക്കാരികസംഘടനകളും ക്ലബ്ബുകളും ഒറ്റക്കെട്ടായി സമരത്തിലാണ്‌.

ആഭരണശാലയിലേക്കുള്ള മെഷനറികള്‍ ഇറക്കുവാന്‍ സമരക്കാര്‍ അനുവദിച്ചിരുന്നില്ല.

Share news
error: Content is protected !!
Scroll to Top