ഗൃഹാതുരത്വമുള്ള ഓര്‍മ്മകളുമായി ‘സ്‌മൃതി 96’


bemhs 2പരപ്പനങ്ങാടി: കളിക്കൂട്ടുകാരോടും ഗുരുനാഥന്‍മാരോടുമൊത്ത്‌ ആ മാവില്‍ചുവട്ടിലിരുന്നപ്പോള്‍ അവര്‍ ആ പഴയ പത്താംക്ലാസുകാര്‍ തന്നെയായി മാറി. 1995-96 വര്‍ഷത്തെ പരപ്പനങ്ങാടി ബിഇഎം ഹൈസ്‌കൂളിലെ എസ്‌എസ്‌എസ്‌എല്‍സി ബാച്ചുകാര്‍ ഒരുക്കിയ ‘സ്‌മൃതി 96’ പുതുമനിറഞ്ഞതായി. കണ്ണിമാങ്ങയും ഉപ്പും പങ്കുവെച്ച പഴയ സൗഹൃദകുട്ടിക്കാലം ഓര്‍ത്തെടുത്ത്‌ പ്രശസ്‌ത കവി ആലങ്കോട്‌ ലീലാ കൃഷ്‌ണന്‍ ചടങ്ങിന്‌ തുടക്കം കുറിച്ചു. അന്നത്തെ സ്‌കൂള്‍ ലീഡറായിരുന്ന സജിത്ത്‌ കെ പി അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഗുരുക്കന്‍മാരെ ആദരിച്ചു.

bemhs 1ഡിസംബര്‍ 21ന്‌ ഞായറഴാച നടന്നപൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ നൂറോളം വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകാന്‍ വിവിധ കലാപരിപാടികളും അരങ്ങേറി.BEMHS 3

 

Share news
error: Content is protected !!
Scroll to Top