എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കുത്തേറ്റ്‌ മരിച്ചു;കാസര്‍കോഡ്‌ ഹര്‍ത്താല്‍

10858444_927710967268426_7229013719773165484_nകാസര്‍കോഡ്‌: എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കുത്തേറ്റ്‌ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ കാസര്‍കോഡ്‌ താലൂക്കില്‍ പൂര്‍ണം. തിങ്കളാഴ്‌ച രാത്രി 8.30 മണിയോടെയാണ്‌ കാസര്‍കോട്‌ തളങ്കര കുന്നിലിലെ സെയ്‌നുല്‍ ആബിദ്‌ (26) ആണ്‌ അഞ്‌ജാത സംഘത്തിന്റെ കുത്തേറ്റത്‌. തുടര്‍ന്ന്‌ ഇയാളെ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംജി റോഡിലെ ചക്കരബസാറിന്‌ സമീപം വെച്ചാണ്‌ കടപൂട്ടിപോവുകയായിരുന്ന ആബിദ്‌ ആക്രമിക്കപ്പെട്ടത്‌.

10868107_683016905145004_2922644731289698281_nസംഭവത്തെ തുടര്‍ന്ന്‌ കാസര്‍കോഡ്‌ നഗരം കനത്ത പോലീസ്‌ കാവലിലാണ്‌. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന്‌ പോലീസ്‌ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top