പാലക്കാട്: ചന്ദ്രനഗറിലെ കെഎഫ്‌സി റസ്‌റ്റോറന്റ് തിങ്കളാഴ്‌ച തകര്‍ത്തകേസില്‍ അറസ്‌റ്റിലായ രണ്ടുപേരെയും കോടതി റിമാന്‍ഡ് ചെയ്‌തു. കാസര്‍കോഡ് ചെറുവത്തൂര്‍ തിമില്‍ സ്വദേശി ശ്രീകാന്ത്, തൃക്കരിപ്പൂര്‍ ഇളമ്പച്ചി തെക്കമ്പാട്ട് അരുണ്‍ എന്നിവരാണ് റിമാന്‍ഡിലായത്. ഇവരെ ബസ്സില്‍ യാത്രചെയ്യുന്നതിനിടെ മങ്കര വെച്ചാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവര്‍ക്കെതിരെ യുഎപിഎ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവരുള്‍പ്പെടെ 9 പേരടങ്ങുന്ന സംഘമാണ് ഈ ആക്രമണം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇവരുടെ വീടുകളില്‍ നടത്തിയ റെയ്‌ഡില്‍ മാവോയിസ്‌റ്റ് സംഘടനകളുമായി ബന്ധം തെളിയിക്കുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു.
ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്.




