തിരൂരങ്ങാടിയില്‍ അജ്ഞാത വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവം ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍

തിരൂരങ്ങാടി:അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രക്കാരനായ വയോധികന്‍ മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച അയാളെ പോലീസ് അറസ്റ്റ് ചെയ്തു. അച്ചനമ്പലം സ്വദേശി പുള്ളാട്ട് നവാസ് (24)നെ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്. കുറ്റൂര്‍ പാക്കടപ്പുറായ പരേതനായ പാലമഠത്തില്‍ പുതുപറമ്പില്‍ അഹമ്മദ് ബഷീര്‍ (61)
നെ കൊളപ്പുറത്തിനും എആര്‍ നഗറിനും ഇടയില്‍ വെച്ച് വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ 11ന് മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. എന്നാല്‍ സമീപത്ത് കാണപ്പെട്ട ബൈക്കിനെ ചുറ്റിപ്പറ്റി നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് ഓടിച്ചിരുന്നത് നവാസ് ആണെന്ന് കണ്ടെത്തിയത്.

തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത നവാസിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Related Articles