കോട്ടയം,ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി

കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇരട്ടിയാക്കി. നിലവില്‍ 10 രൂപയായിരുന്നു ടിക്കറ്റാണ് 20 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്. ഡിസംബര്‍ ഒന്നുമുതല്‍ 20 വരെയാണ് നിരക്ക് വര്‍ധന.

അതേസമയം പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത് ഇവിടെയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനും തിരക്ക് നിയന്ത്രിക്കാനും ആണെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

എന്നാല്‍ ഈ നിരക്കുവര്‍ധന സ്റ്റേഷനുകളില്‍ ആളുകളെ യാത്രയാക്കാന്‍ വരുന്ന വരെയാണ് ഏറെ ബാധിക്കുക.

Related Articles