തിരൂരങ്ങാടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയില്‍ കക്കാട് കാച്ചടിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാല്‍പ്പത് ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞ് മരിച്ചു.
മാതാവടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വേങ്ങര അച്ചനമ്പലം തുമ്പത്ത് ഷഫീഖിന്റെ മകള്‍ ജസ മെഹ്‌റിനാണ് (40 ദിവസം) മരിച്ചത്.

മാതാവ് കാച്ചടി സ്വദേശിനി കരുവാട്ടില്‍ ജസീല ,ജസീലയുടെ സഹോദരന്‍ മുജീബ് റഹ്മാന്‍, ഭാര്യ ഷഹര്‍ബാന്‍, മകള്‍ ഷാനിബ(മൂന്ന്), ഓട്ടോ ഡ്രൈവര്‍ പാലത്തിങ്ങല്‍ അബ്ദുള്‍ ജലീല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ചെമ്മാട് അമ്പലപ്പടിയില്‍ നിന്നും കാച്ചടിയിലേക്ക് വരുന്നതിനിടെ കാച്ചടി ഭഗവതി ക്ഷേത്ര റോഡിലെ ഇറക്കത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ മതിലിലിടിച്ച് മറിഞ്ഞു

Share news
error: Content is protected !!
Scroll to Top