പാലായില്‍ ആദ്യ റൗണ്ടില്‍ ഇടതുമുന്നണി മുന്നില്‍

പാല : പാല ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യറൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇടതുമുന്നണി മുന്നില്‍
പാലായിലെ രാമപുരം പഞ്ചായത്തിലെ ആദ്യറൗണ്ട് പൂര്‍ത്തിയായപ്പോല്‍ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ലീഡ്.

15 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 162 വോട്ടിന്റെ ലീഡാണ് മാണി സി കാപ്പന് ലഭിച്ചിരിക്കുന്നത്. ആകെ 22 ബുത്തുകളാണ് രാമപുരത്തുള്ളത്.

കഴിഞ്ഞ തവണ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ രാമപുരത്ത് കെഎം മാണി ലീഡ് ചെയ്ത പഞ്ചായത്താണിത്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയേക്കാള്‍ ഇരട്ടിവോട്ടാണ് യുഡിഎഫിന് ലഭിച്ചിരുന്നത്.

ആദ്യ റൗണ്ടില്‍ മാണി സി കാപ്പന് 4263 വോട്ടും ജോസ്‌ടോമിന് 4701 ഹരിക്ക് 1929 വോട്ടും ലഭിച്ചു

Share news
error: Content is protected !!
Scroll to Top