കയറും മുമ്പേ ബസ് മുന്നോട്ടെടുത്തു;തിരൂരങ്ങാടിയില്‍ റോഡില്‍ വീണ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്

തിരൂരങ്ങാടി: ബസ്സില്‍ കയറാന്‍ തുടങ്ങുമ്പോഴേക്കും ബസ് മുന്നോട്ടെടുത്തപ്പോള്‍ വീണ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്മാട് കുമ്പംകടവത്ത് മുഹമ്മദലിയുടെ ഭാര്യ ആയിശാബിക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ പത്തര മണിയോടെയാണ് ദേശീയ പാത വെളിമുക്കില്‍ വെച്ചാണ് സംഭവം. ഇവര്‍ വെളിമുക്കിലുള്ള ബന്ധുവീട്ടില്‍ വിരുന്നിനെത്തി ചെമ്മാട്ടേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും ചെമ്മാട്ടേക്ക് വരികയായിരുന്ന ബായ് എന്ന ബസ്സില്‍ കയറുമ്പോഴേക്കും ബസ് മുന്നോട്ടെടുക്കുകയായിരുന്നെന്നും ഇതോടെ ഇവര്‍ റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

അതെസമയം ചെമ്മാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മിക്ക ബസ്സുകളും ഡോര്‍ തുറന്നിട്ടാണ് സര്‍വീസ് നടത്താറുള്ളതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ നിരവധിതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top