തിരൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

തിരൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. മംഗലം വള്ളത്തോള്‍ എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പുല്ലൂണിയിലെ ഫാത്തിമ ഫസ്‌ന(12)ആണ് മരിച്ചത്. ഇന്ന് രാവിലെ വിദ്യാര്‍ത്ഥികളെ കൃഷിയുടെ ഭാഗമായി സമീപത്തുള്ള പാടത്തിറക്കിയിരുന്നു. ഇവിടെ ഞാറുനടല്‍ കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങാനിരിക്കെ പാടത്തിന് കരയില്‍ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Share news
error: Content is protected !!
Scroll to Top