രണ്ടത്താണിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

കോട്ടക്കല്‍: രണ്ടത്താണി മൂച്ചിക്കലില്‍ ഉണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. രണ്ടത്താണി കുന്നത്തൊടി മുഹമ്മദ് കുട്ടിയുടെ മകന്‍ സൈനുദ്ധീന്‍(24) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ഇന്നു രാവിലെ ഒമ്പതരമണിയോടെയാണ് രണ്ടത്താണി മുക്കിലപ്പീടികയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിന് എതിരെ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ച് അപകടം സംഭവിച്ചത്. ഇലക്ട്രീഷ്യനായ സൈനുദ്ധീന്‍ ജോലിക്കുപോകുന്നതിനിടെയാണ് അപകടം. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും എതിരെ വന്ന ബൈക്കിലെ രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലുള്ള സൈനുദ്ധീന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

Share news
error: Content is protected !!
Scroll to Top