വെന്നിയൂരില്‍ ജ്വല്ലറികവര്‍ച്ച ഒരു കിലോ വെള്ളി മോഷണം പോയി

venniyoorതിരൂരങ്ങാടി: വെന്നിയൂരിലെ ജ്വല്ലറിയില്‍ മോഷണം. വെന്നിയൂര്‍ പുല്ലമ്പാടന്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്താണ്‌ ഒരു കിലോ വെള്ളി മോഷ്ടിച്ചത്‌.
ജല്ല്വറിയുടെ പിന്‍ഭാഗത്തെ ചുമര്‍ കുത്തിത്തുറക്കാനുള്ള ശ്രമം മോഷ്ടാക്കള്‍ നടത്തിയിട്ടുണ്ട്‌. ഇത്‌ പരാജയപ്പെട്ടതോടെയാണ്‌ ഷട്ടര്‍ പൊളിച്ചത്‌. ജ്വല്ലറിയിലെ സ്വര്‍ണ്ണം ലോക്കറിനകത്തായിരുന്നു. ഇത്‌ കവരാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

മലപ്പുറത്ത്‌ നിന്ന്‌ വിരലയടയാളവിദഗ്‌ധരെത്തി സംഭവസ്ഥരം പരിശോധിച്ചു. തിരൂരങ്ങാടി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top