ചാര്‍ജ്ജ്‌ വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ ഉപരോധസമരം തിയ്യേറ്ററില്‍ നിരക്ക്‌ കുറച്ചു.

Untitled-1 copyമഞ്ചേരി: തിയ്യേറ്ററില്‍ ടിക്കറ്റ്‌ ചാര്‍ജ്ജ്‌ കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരെ ഡിവൈഎഫ്‌ഐ തിയ്യേറ്റര്‍ ഉപരോധിച്ചു. മഞ്ചേരി ശ്രീദേവി സിനി പാലസിലാണ്‌ 150 രൂപയായിരുന്ന ടിക്കറ്റ്‌ ചാര്‍ജ്ജ്‌ സമരത്തെ തുടര്‍ന്ന്‌ 125 രൂപയായി കുറച്ചത്‌.
കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന്‌ ഡിവൈഎഫ്‌ഐ ചാര്‍ജ്ജ്‌ കുറക്കാന്‍ തിയ്യേറ്ററിന്‌ മുന്നില്‍ സമരം നടത്തിയിലുന്നു ഇതേ തുടര്‍ന്ന്‌ ഏപ്രില്‍ ഒന്നു മുതല്‍ ചാര്‍ജ്ജ്‌ കുറക്കാമെന്ന ധാരണയുമായിരുന്നു. എന്നാല്‍ ഇത്‌ പാലിക്കാന്‍ തിയ്യേറ്ററുടമകള്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ്‌ സമരക്കാര്‍ തിയ്യേറ്റര്‍ ഉപരോധിച്ചത്‌.

തുടര്‍ന്ന്‌ ഞായറാഴ്‌ച രാത്രിയോടെ സമരം ഒത്തുതീര്‍പ്പാകുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top