തിരൂരില്‍ യുവാവിന് കുത്തേറ്റു

തിരൂര്‍:  തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് യുവാവിന് കുത്തേറ്റു. തിരൂര്‍ ഉണ്ണ്യാലില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്ലം സ്വദേശി സമീറിനാണ് കുത്തേറ്റത്.

കരച്ചില്‍ കേട്ട് ഓടിയെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. വയറിന് താഴെയാണ് കുത്തേറ്റത്. സാരമായ പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാത്രി എട്ടരമണിയോടെയാണ് സംഭവം

ഇയാളുമായി ഒരു സംഘം വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. ആരാണ് ഇയാളെ കുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കുത്തേറ്റ ഷെമീര്‍ ടൈല്‍സ് ജോലിക്കാരനാണ്.

Share news
error: Content is protected !!
Scroll to Top