രണ്ടാമത് നവജീവന്‍- യജ്ഞമൂര്‍ത്തി അഖില കേരള ക്വിസ്സ് മത്സരം

പരപ്പനങ്ങാടി:  നവജീവന്‍ വായനശാല സംഘടിപ്പിച്ച സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത് നവജീവന്‍-യജ്ഞമൂര്‍ത്തി അഖില കേരള ക്വിസ്സ് മത്സരത്തില്‍ ശാന്തകുമാര്‍(തിരുവനന്തപുരം) അനുശ്രീ (മലപ്പുറം)
ടീം ഒന്നാം സമ്മാനാര്‍ഹരായി. നവജീവന്‍ ശില്പവും പതിനായിരം രൂപ ക്യാഷ് പ്രൈസും ആയിരുന്നു ഒന്നാം സമ്മാനാര്‍ഹര്‍ക്ക് ലഭിച്ചത്.
രമ്യ റോഷ്‌നി (വയനാട്), ഫൈസല്‍.സി.കെ (മലപ്പുറം) ടീം 5000 രൂപയും മെമന്റോയുമടങ്ങുന്ന രണ്ടാം സമ്മാനത്തിനര്‍ഹരായി.

ഹാരിസ്.എ തിരുവനന്തപുരം, ജിന്‍സ് ജോസ് ആലപ്പുഴ ടീം 2000 രൂപ ക്യാഷ് പ്രൈസും മെമന്റോയുമടങ്ങുന്ന മൂന്നാം സമ്മാനത്തിനര്‍ഹരായി.

സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും നവജീവന്‍ വായനശാലയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ യവനിക, സ്മിത സദാനന്ദന്‍ എന്നിവര്‍ക്കുള്ള പ്രത്യേക ഉപഹാരങ്ങളും നല്‍കി.
സി.സായികിഷോര്‍, കെ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, വിനോദ് കുമാര്‍ തളളശ്ശേരി എന്നിവര്‍ ക്വിസ്സ് മത്സരം നിയന്ത്രിച്ചു.
ടി.പി. കുഞ്ഞാലന്‍കുട്ടി യജ്ഞമൂര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തി.മുനിസിപ്പല്‍ കൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ചടങ്ങില്‍ നവജീവന്‍ വായനശാലാ പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ചു.
സിക്രട്ടറി സഞ്ജന സ്വാഗതവും, മനീഷ് കെ.പി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top