ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കരിപ്പൂരിനും കോട്ടക്കലിനുമിടക്ക് ഗതാഗത നിയന്ത്രണം

മലപ്പുറം: കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-തൃശ്ശൂര്‍ ദേശീയപാതകളില്‍ ഇന്ന് ഗാതാഗത നിയന്ത്രണം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ പിഎസ് വാര്യരുടെ 150ാം ജന്‍മവാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് എത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

രാവിലെ ഒമ്പത് മണിക്ക് കരിപ്പൂരില്‍ എത്തുന്ന അദ്ദേഹം റോഡുമാര്‍ഗ്ഗമാണ് കോട്ടക്കലെത്തുക
എയര്‍പ്പോര്‍ട്ട്-കൊട്ടപ്പുറം-പള്ളിക്കല്‍ ബസാര്‍-കാക്കഞ്ചേരി-കോട്ടക്കല്‍ വഴിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ സമയങ്ങളിലാണ് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ രാവിലെ ഒമ്പതിനും ഉച്ചക്ക് 12 നും ഇടയില്‍ ഈ വഴിയുള്ള യാത്ര ഒഴിവാക്കുന്നതാകും ഉചിതം.

Share news
error: Content is protected !!
Scroll to Top