സൂറിച്ച്: ഫിഫയുടെ ഈ വര്‍ഷത്തെ ലോകഫുട്‌ബോളറായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. അമേരിക്കന്‍ ഫുട്‌ബോള്‍ കളിക്കാരി മേഗന്‍ റെപീനോയാണ് ഈവര്‍ഷത്തെ വനിതാ താരം.
ആറാം തവണയാണ് മെസ്സിയെ ലോകഫുട്‌ബോളറായി തെരഞ്ഞെടുക്കുന്നത്. ക്രിസ്റ്റിന്യോ റൊണാല്‍ഡോ, വാന്‍ഡെ എന്നിവരായിരുന്നു അവസാനറൗണ്ടില്‍ മെസിയുടെ എതിരാളികള്‍. റൊണാള്‍ഡോക്ക് 5 തവണ ലോക ഫുട്‌ബോളര്‍ പട്ടം കിട്ടിയിട്ടുണ്ട്.
മെസ്സി 2018-19 വര്‍ഷത്തില്‍ 58 അന്താരാഷട്ര മത്സരങ്ങളില്‍ നിന്നായി 54 ഗോളുകള്‍ നേടിയിട്ടുണ്ട്.
ബ്രസീലിയന്‍ താരം അലിസണ്‍ ബക്കറാണ് മികച്ച ഗോള്‍കീപ്പര്‍ ഇപ്പോള്‍ ലിവര്‍പൂളിന്റെ വലകാക്കുന്നത് അലിസണ്‍ ബക്കറാണ്. ലിവര്‍പൂളിന്റെ തന്നെ ജുര്‍ഗന്‍ ക്ലോപ്പാണ് മികച്ച പരിശീലകന്‍.
മികച്ച ഗോള്‍ ഇംഗ്ലണ്ടിന്റെ ഡാനിയല്‍ സോറിയുടേതാണ്.
ഈ വര്‍ഷത്തെ ലോക ഇലവനില്‍ മെസ്സിക്ക് പുറമെ ഡിലിറ്റ്, അലിസണ്‍, റാമോസ്, വാന്‍ഡെയ്ക്ക്, മാര്‍സലോ, ലൂക്കോ മോഡ്രിച്ച്, ഡിജോങ്ങ്, എംബാപ്പെ, ഹസാര്‍ഡ് എന്നവരുമുണ്ട്.




