മലപ്പുറം :പതിനേഴ് വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മതപാഠശാല നടത്തിപ്പുകാരന്‍ പിടിയില്‍. കുറുവ ചെറുകുളമ്പിലെ മതപഠനശാല നടത്തിപ്പുകാരനായ കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി മുഹമ്മദ് റഫീഖ് ആണ് അറസ്റ്റിലായത്.
ഇയാള്‍ താമസക്കുന്ന വലയപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് കൊളത്തൂര്‍ പോലീസ് മുഹമ്മദ് റഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്
ഈ മതപഠനകേന്ദ്രത്തില്‍ താമസിച്ച് പഠിച്ചിരുന്ന 12 വിദ്യാര്‍ത്ഥിനികളെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് റഫീഖിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.




