മലപ്പുറം: സിപിഐഎം സംസ്ഥാനസമിതയംഗം പി. ജയരാജന്‍ ബിജെപിയിലേക്ക് എന്ന് പോസ്റ്റിട്ട മലപ്പുറം എടവണ്ണ സ്വദേശിയെ കണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പോസ്റ്റ് ഷെയര്‍ ചെയ്ത ഫെയ്‌സബുക്ക് പേജിന്റെ അഡിമിന്‍ ആയ നൗഷാദിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഭിന്നശേഷിക്കാരനാണ്. തിങ്കളാഴ്ച മലപ്പുറത്തെത്തി കസ്റ്റഡിയിലെടുത്ത ഇയാളെ കണ്ണൂരിലേക്ക് കൊണ്ടുപോയി.
മലപ്പുറത്തെ രണ്ട് ഫെയ്‌സ്ബുക്ക് കൂട്ടായ്മകളാണ് പി. ജയരാജന്‍ ബിജെപിയില്‍ ചേരുന്ന്ു എന്ന പ്രചരണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫെയ്‌സബുക്കിലെ പ്രചരണം തള്ളി ജയരാജന്‍ രംഗത്തെത്തിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




