ബിജെപി പാലാ മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു : പിന്നാലെ യുഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണം

പാലാ: : പാലായില്‍ ബിജെപിയില്‍ പൊട്ടിത്തെറി. തെരത്തെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെ ബിജെപി അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. ഇതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ഹരി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പണം വാങ്ങി വോട്ടുമറിച്ചെന്ന ആരോപണവുമായി ബിനു രംഗത്തെത്തി. 5000 വോട്ട് ടോം ജോസിന് മറിച്ചുവെന്നാണ് ബിനും ആരോപിച്ചിരിക്കുന്നത്. 2016ല്‍ കെഎം മാണിക്കുവേണ്ടിയും എന്‍ ഹരി വോട്ടുമറിച്ചിരുന്നുവെന്നും ബിനു ആരോപിക്കുന്നു.

വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബിനു പുളിക്കക്കണ്ടിത്തിനെതിരെ നടപടി വന്നിരുന്നു.

പാലായില്‍ ബിജെപിക്ക് പഞ്ചായത്ത് അംഗങ്ങള്‍ വരെയുള്ള പാര്‍ട്ടി പോക്കറ്റുകളില്‍ വരെ വലിയ രീതിയില്‍ പോളിങ് കുറവാണ്.

Share news
error: Content is protected !!
Scroll to Top