തിരൂര്‍: കുട്ടിക്കളത്താണി പ്ലാന്റ് പരിധിയിലെ മാറാക്കര, ആതവനാട്,തിരുന്നാവായ ജലനിധി ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം ഒരാഴ്ചത്തേക്ക് തടസപ്പെടുമെന്ന് ജല അതോറിറ്റി തിരൂര്‍ അസി.എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
തിരുന്നാവായ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ നിന്നും കുട്ടികളത്താണി ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പോകുന്ന മെയിന്‍പൈപ്പ് ലൈനിലെ റെയില്‍വേ ലൈനിന് അടിയിലുള്ള ചോര്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജലവിതരണം തടസ്സപ്പെടുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




