രാഹുല്‍ ഇരുപതില്‍ ഒരാള്‍ മാത്രം പിണറായി വിജയന്‍

തിരുവനന്തപുരം : രാഹുലിനെ നേരിടാനുള്ള
കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് പിണറായി വിജയന്‍. യുഡിഎഫിന്റെ ഇരുപത് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും പിണറായി. തിരുവനന്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രാഹുല്‍ വരുന്നതില്‍ ഒരാശങ്കയുമില്ലെന്നും രാഹുലിനെ നേരിടാനുള്ള സംഘടന ശേഷി ഇടതുപക്ഷത്തിനുണ്ടെന്നും പിണറായി പറഞ്ഞു.

പോരാട്ടം ബിജെപിക്കെതിരെങ്ങില്‍ രാഹുല്‍ മത്സരിക്കേണ്ടത് ബിജെപിക്കെതിരായിട്ടാണെന്നും വയനാട്ടില്‍ രാഹുലിനെ പരാജയപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുകയെന്നും പിണറായി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top