കോണ്‍ഗ്രസിന് ഇടതു പിന്തുണ വേണ്ടന്ന് കെ. സുധാകരന്‍

കണ്ണൂര്‍:  ദേശീയ രാഷട്രീയത്തില്‍ ഇടതുപിന്തുണ കോണ്‍ഗ്രസ് തേടരു: തെന്നാണ് ഞങ്ങളുടെയും പ്രവര്‍ത്തകരുടെയും ആഗ്രഹമെന്ന് കെപിപസി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ. സുധാകരന്‍.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്നംും മത്സരം പ്രതീകാത്മകമാണെങ്ങില്‍ ബിജെപിക്ക് ശക്തിയുള്ളിടത്ത് ആകാമായിരുന്നെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയായാണ് കെ സുധാകരന്റെ വാക്കുകള്‍.

ഇടതുപക്ഷം എണ്ണാന്‍പോലും തികയാത്ത പാര്‍ട്ടിയാണെന്നും അതുകൊണ്ട ഇടതുപക്ഷത്തിന്റെ പിന്തുണയെ കുറിച്ച് ആശങ്കയില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

എന്നാല്‍ കേരളത്തിലും പശ്ച്ിമ ബംഗാളിലും കോണ്‍ഗ്രസ്സും സിപിഎമ്മും പരസ്പരം മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയസാഹചര്യത്തിനനുസരിച്ച് സഖ്യസാധ്യതകള്‍ പരിശോധിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വ്യക്താവ് പിസി ചാക്കോയുടെ നിലപാട്.

Share news
error: Content is protected !!
Scroll to Top