
തിരൂര്‍; തൃക്കണ്ടിയൂരില്‍ വീടുകളില്‍ വ്യാപകമോഷണ ശ്രമം. മോഷ്ടാവ് വീട്ടമ്മയുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു രക്ഷപ്പെട്ടു.
തിരൂര്‍ തൃക്കണ്ടിയൂര്‍ ഭാഗത്ത് അഞ്ചുവീടുകളിലാണ് മോഷണശ്രമം നടന്നത്. ഇല്ലത്തുപറമ്പില്‍ ബാപ്പുട്ടി ഹാജി, ബന്ധുക്കളായ മൊയ്തീന്‍,മുഹമ്മദ് കുട്ടി, ഉസ്മാന്‍, കടവത്ത് മുഹമ്മദ് ഷഫീഖ് എന്നിവുടെ വീടുകളിലാണ് മോഷ്ടാക്കള്‍ കയറിയത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷഫീഖിന്റെ വീട്ടില്‍ പുലര്‍ച്ചെ രണ്ടരമണിയോടെമോഷ്ടാവ് അലമാര തുറക്കുന്ന ശബ്ദം കേട്ട് ഭാര്യ സമീറ ഉണരുകയായിരുന്നു. ഇതോടെ മോഷ്ടാവ് ഇവരുടെ നേരെ മുളകുപൊടി വിതറി രക്ഷപ്പെടുകയായിരുന്നു.
ഉസ്മാന്റെ വീട്ടില്‍ നിന്നും 11,000 രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയില്‍ തിരൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.




