ഗോവയില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ തിരൂര്‍ സ്വദേശി കോഴിക്കോട് പിടിയില്‍

കോഴിക്കോട് ; ഗോവയില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെട്ട മലപ്പുറം തിരൂര്‍ സ്വദേശി കോഴിക്കോട് വെച്ച് പിടിയിലായി. തിരൂര്‍ മംഗലം സ്വദേശി ഹര്‍ഷാദ്(24) ആണ് കോഴിക്കോട് കസബ പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അജ്മല്‍ എന്നയാള്‍ ഓടിരക്ഷപ്പെട്ടു.

ഗോവയിലുള്ള എറണാകുളം മരട് സ്വദേശി അക്ഷയ് എന്നയാളെ കൊളളയടിച്ച ഇരുവരും ബൈക്ക് മോഷ്ടിച്ച് ഗോവയില്‍ നിന്നും കടന്നുകളയികുയായിരുന്നു. ഇവരെ കോഴിക്കോട് പാളയം ബസ് സ്റ്റാന്റിന് സമീപത്തുവച്ചൊണ് അറസ്റ്റ് ചെയ്തത്.

ഹര്‍ഷാദിന്റെ സംഘാംഗമായ കോഴിക്കോട് സ്വദേശിയായ സുഹൈല്‍ എന്നയാള്‍ അക്ഷയിനെ ഗോവയില്‍ വെച്ച് പരിചയപ്പെട്ടു. പരിചയം മുതലാക്കി ഇവര്‍ അക്ഷയ്ക്ക് ജ്യൂസില്‍ മയക്കുമരു്‌ന് കലര്‍ത്തി നല്‍കി ബോധം കെടുത്തുകയും, മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ശേഷമാണ് കവര്‍ച്ച നടത്തിയതെന്നാണ് പരാതി.

Share news
error: Content is protected !!
Scroll to Top