
അടിമാലി: ആറ് വയസുകാരനെ കലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ പ്രതിപിടിയില്‍. കൊല്ലപ്പെട്ട അല്‍ത്താഫിന്റെ അമ്മയുടെ സഹോദരി യുടെ ഭര്‍ത്താവ് മുഹമേമദ് ഷാന്‍ ആണ് പിടിയിലായത്.
കൊലപാതകം നടത്തിയ ശെഷം ഒളിവില്‍ പോയ ഇയാളെ മുതുവാന്‍കുടിയില്‍ നിന്നാണ് പിടികൂടിയത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് അല്‍ത്താഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കുട്ടിയുടെ മാതാവും മുത്തശ്ശിയും ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റൈഹാനത്ത് മന്‍സില്‍ റിയാസ് റഹ്മാന്റെ മകന്‍ അബ്ദുല്‍ ഫത്താഹ് റയ്ഹാനാണ് മരിച്ചത്. മാതാവ് സഫിയ (32), സഫിയയുടെ മാതാവ് സൈനബ (73) എന്നിവര്‍ക്കാണ് സാരമായ പരിക്കേറ്റത്.




