
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.
സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പുതിയ ഉത്തരവിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും.
ക്രൈം ബ്രാഞ്ച് എറണാകുളം എസ് പി എം ജെ സോജന്‍, കോഴിക്കോട് വിജിലന്‍സ് എസ് പി പി സി സജീവന്‍, ഗുരുവായൂര്‍ ഡിവൈ എസ് പി കെ ജി സുരേഷ്, പത്തനംതിട്ട സി – ബ്രാഞ്ച് ഡിവൈഎസ്പി ജെ ഉമേഷ് കുമാര്‍, മുളന്തുരുത്തി ഇന്‍സ്പെക്ടര്‍ പി എസ് ഷിജു, വടക്കേക്കര ഇന്‍സ്പെക്ടര്‍ എം കെ മുരളി, എളമക്കര സബ് ഇന്‍സ്പെക്ടര്‍ രാമു, തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ ബൈജു പി ബാബു എന്നിവരാണ് സംഘാംഗങ്ങള്‍.




