തിരുവനന്തപുരം: നിയമനിര്‍മാണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്ന 24 ദിവസത്തെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. 45 ഓര്‍ഡിനന്ഡസപകള്‍ നിയമമാക്കാന്‍ സഭയുടെ പട്ടികയിലുണ്ട്. 11 പ്രധാന ബില്ലുകളും പരിഗണിക്കുന്നുണ്ട്. കോടികളുടെ പുരാവസ്തു തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കല്‍ കേസും ആരോപണങ്ങളും നിയമസഭയിലെത്തും. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും നേതാക്കള്‍ സിപിഎമ്മില്‍ ചേരുന്നതുമാകും പ്രതിപക്ഷത്തെ നേരിടാന്‍ ഭരണപക്ഷത്തിന്റെ ആയുധം.
മോന്‍സന്റെ തട്ടിപ്പില്‍ മുന്‍ഡിജിപി വരെ വീണതിന്റെയും പരാതികളില്‍ നടപടിയെടുക്കാതെ പൊലീസ് ഉന്നതര്‍ മോന്‍സന് കൂട്ടുനിന്നതുവരെ പ്രതിപക്ഷമുന്നയിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മോന്‍സനുമായുള്ള ബന്ധം പ്രതിപക്ഷത്തിനെതിരെയുള്ള ഭരണപക്ഷത്തിന്റെ പിടിവള്ളിയാകും.
സ്ത്രീസുരക്ഷയും പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഹണിട്രാപ്പ് ഉള്‍പ്പെടെ വിഷയങ്ങളും പ്രതിപക്ഷം ഉയര്‍ത്തും. ആദ്യ ദിവസം തന്നെ നാലു ബില്ലുകള്‍ സഭയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. പഞ്ചായത്ത് രാജ് ഭേദഗതി, സര്‍വകലാശാല നിയമ ഭേദഗതി ഉള്‍പ്പെടെ പ്രധാന നിയമനിര്‍മാണങ്ങള്‍ക്കൊപ്പം ഉപധനാഭ്യര്‍ഥനകളും സഭ പാസാക്കും.




