ഹരിപ്പാട്: ഒരിക്കല്‍ മുഖ്യമന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ഹരിപ്പാട് താജുല്‍ ഉലമ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന മെറിറ്റ് അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം സംസാരിക്കവെയാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരിക്കല്‍ മുഖ്യമന്ത്രിയാവും. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ഒരിക്കല്‍ ആ ലക്ഷ്യം നേടുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ വളരെയധികം ആഗ്രഹിച്ചിട്ടും നടന്നില്ല. ഇപ്പോഴും ആഗ്രഹം പോയിട്ടില്ല. മുഖ്യമന്ത്രി പദവിയിലെത്താന്‍ ആവര്‍ത്തിച്ച് ശ്രമിക്കുകയാണെന്നും അതിനായി വീണ്ടും വീണ്ടും മല്‍സരിക്കും. അവസാനം വരെ അതിനായി പോരാടും. ചെന്നിത്തല പറഞ്ഞു.
ഉന്നതിയിലെത്താന്‍ വിദ്യാര്‍ഥികള്‍ സദാസമയം ആഗ്രഹിക്കണമെന്ന ഉപദേശത്തോട് ചേര്‍ത്താണ് അദ്ദേഹം തന്റെ മുഖ്യമന്ത്രി കസേരയുടെ മോഹത്തെക്കുറിച്ച് പറഞ്ഞത്. ‘ഞാന്‍ നിര്‍ത്തുന്നില്ല, അവസാനം വരെ പോരാടും. ഒരു ദിവസം ഞാനത് നേടുകയും ചെയ്യും. ഒരു തെരഞ്ഞെടുപ്പ് പരാജയപ്പെട്ടതുകൊണ്ട് സ്വപ്നം അവസാനിപ്പിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.




