തിരൂരില്‍ കടകളില്‍ പൂട്ട് കുത്തിത്തുറന്ന് മോഷണം;മോഷ്ടാവിന്റെ പടം സിസിടിവിയില്‍

തിരൂര്‍: തിരൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം. കടകള്‍ കുത്തിത്തുറന്ന് 12,000ത്തോളം രൂപ മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടാവിന്റെ പടം സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഒരാള്‍ തന്നെയാണ് കടകളില്‍ മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ചമ്രവട്ടം അങ്ങാടിയിലും നരിപ്പറമ്പിലും കടകളില്‍ പൂട്ട് പൊളിച്ച് മോഷണം നടത്തിയത്.

ചമ്രവട്ടം അങ്ങാടിയിലെ ബാങ്ക് മാര്‍ട്ട്, കെ പി എച്ച് സ്റ്റോര്‍,വോയിസോണ്‍ ബാര്‍ബര്‍ ഷോപ്പ് എന്നിവിടങ്ങളിലും നരിപ്പറമ്പില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുമാണ് മോഷണം നടന്നത്. കടകളില്‍ സ്ഥാപിച്ച സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷണം പോയിട്ടുണ്ട്. അകത്തുകടന്ന മോഷ്ടാവ് ടോര്‍ച്ച് ഉപയോഗിച്ച് ക്യാമറ മറച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top