Section

malabari-logo-mobile

പഴയ ടിഷർട്ടുകളിൽ നിന്നും ക്യാരി ബാഗുകളുണ്ടാക്കി  വിദ്യാർഥികൾ

HIGHLIGHTS : പരപ്പനങ്ങാടി :പ്ലാസ്റ്റിക് വിരുദ്ധ ആശയങ്ങൾ ഉയർത്തിപ്പിടിച്ചു അരിയല്ലൂർ എം വി ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്‌സ്  വിദ്യാർഥികൾ പഴയ ടി ഷർട്...

പരപ്പനങ്ങാടി :പ്ലാസ്റ്റിക് വിരുദ്ധ ആശയങ്ങൾ ഉയർത്തിപ്പിടിച്ചു അരിയല്ലൂർ എം വി ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്‌സ്  വിദ്യാർഥികൾ പഴയ ടി ഷർട്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച ക്യാരി ബാഗുകൾ ശ്രദ്ധേയമായി .
സ്കൂളിലെ സഹപാഠികൾക്കു മുന്നിൽ ഉപയോഗ ശൂന്യമായ  പഴയ ടി ഷർട്ടിൽ നിന്നും കലാവിരുതോടെ തുന്നി യെടുത്ത  വിവിധ തരത്തിലുള്ള ക്യാരി ബാഗുകൾ വിദ്യാർഥികൾ അവതരിപ്പിച്ചു. ചെറിയ ഹാൻഡ് ബാഗുകൾ മുതൽ ആകർഷണീയമായ ബിഗ് ഷോപ്പർ ബാഗുകൾ വരെ വ്യത്യസ്തമായ ഡിസൈനുകളിൽ അണിനിരത്തിയത് കുട്ടികളിൽ വിസ്മയുണർത്തി.
ഇതുണ്ടാക്കുന്ന രീതികൾ മറ്റു കുട്ടികളുമായി പങ്കിടുകയും ഇനി മുതൽ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്ന സന്ദേശം കൈമാറിയുമാണ് സ്കൗട്ട്, ഗൈഡ് വിദ്യാർത്ഥികൾ പരിപാടികൾ അവസാനിപ്പിച്ചത്
അദ്ധ്യാപകരായ പ്രോഫി, ഹരിലാൽ, ഹരീഷ്, സദ്മ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!