തലസ്ഥാനത്ത് ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍മുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ശബരിമല വിഷയത്തില്‍ തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബിജേപി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങലില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

എ എന്‍ രാധാകൃഷണന്‍ നടത്തിവരുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ബിജെപി പ്രതിഷേധം ശക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top