കോഴിക്കോട് ബൈക്ക് അപകടം;രണ്ട് യുവാക്കള്‍ മരണപ്പെട്ടു

കോഴിക്കോട്:കുന്ദമംഗലം പതിമംഗലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പട്ടാമ്പി ആമയൂര്‍ സ്വദേശി തോട്ടത്തില്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് അമീന്‍ (22) ,ചാലിശ്ശേരി തുറക്കല്‍ സിദ്ധീഖിന്റെ മകന്‍ റമീസ് (23) എന്നിവരാണ് മരിച്ചത്. കുന്ദമംഗലം പതിമംഗലത്ത് ചൂലാംവയല്‍ കയറ്റത്തിന് സമീപമാണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ അപകടമുണ്ടായത്. കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്ന ബുള്ളറ്റും കുന്ദമംഗലം ഭാഗത്ത് നിന്ന് വരികയായിരുന്ന പള്‍സര്‍ ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

ഉടന്‍ തന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ മലപ്പുറം വെട്ടിച്ചിറ അതിയാത്ത് വളപ്പില്‍ അബ്ദുറഹ്മാന്റെ മകന്‍ ജംഷീര്‍ (21) ന് പരിക്കേറ്റിട്ടുണ്ട് ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജില്‍

ആമയൂര്‍ സ്വദേശി അമീന്‍ ചാപ്പനങ്ങാടി വാഫി കോളേജിലെ വിദ്യാര്‍ത്ഥിയാണ്.

Share news
error: Content is protected !!
Scroll to Top