തിരൂര്‍ തിരൂരില്‍ ശനിയാഴ്ച വൈകീട്ട് നാലു മണിമുതല്‍ കടകളടച്ച് പ്രതിഷേധം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരൂര്‍ പൗരാവലി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കടകളടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്.
തുടര്‍ന്ന് നഗരത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ റാലിയും നടക്കും.പൂങ്‌ങോട്ടുകുളത്ത് നിന്ന് ആരംഭിക്കുന്ന റാലി തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. തുടര്‍ന്ന പ്രതിരോധ രാവ് എന്ന പേരില്‍ പ്രതിഷേധ സംഗമവും നടക്കും.
സാഹിത്യ സാംസ്‌കാരിക നിയമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും .
തിരൂരിലെ രാഷ്ട്രീയ സാമൂഹ്യ സാസംക്കാരിക മതസംഘടനകളുടെ കൂട്ടായ്മയായ തിരൂര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധംയ




