രാഹുല്‍ അയച്ച കത്ത് ബഹിഷ്‌കരണതീരുമാനത്തിന് മുന്‍പുള്ളതെന്ന് കോണ്‍ഗ്രസ്

തൃശ്ശൂര്‍:  ലോക കേരള സഭയെ അഭിന്ദിച്ച് രാഹുല്‍ ഗാന്ധി പിണറായി വിജയന് അയച്ച് കത്ത് ബഹിഷ്‌കരണ തീരുമാനത്തിന് മുന്‍പുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

കത്ത് അയച്ചത് ഡിസംബര്‍ 12നാണെന്നും യുഡിഎഫ് ബഹിഷ്‌കരണ തീരുമാനം ഇതിന് ശേഷമായിരുന്നെന്നും കത്തിനെ രാഷ്ട്രീയ വിവാദമാക്കുന്നത് ശരിയെല്ലെന്നും വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി അയച്ച കത്തിന് രാഹുല്‍ മാന്യമായ മറുപടി അയച്ചുവെന്നേയൊളളു. ഇത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളുന്ന നടപടിയല്ലെന്നും ദേശീയനേതൃത്വം സംസ്ഥാന നേതൃത്വത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരനും ലോക കേരളസഭ ബഹിഷ്‌ക്കരിച്ചു. നിയമസഭ പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

Share news
error: Content is protected !!
Scroll to Top