തിരൂരില്‍ ഒരു ഗ്രാം തങ്കം ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച : 4 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മോഷണം പോയി

തിരൂര്‍ പൂങ്ങോട്ടുകുളത്തെ ഒരു ഗ്രാം തങ്കാഭരണങ്ങള്‍ വില്‍ക്കുന്ന തങ്കം ജ്വല്‍സില്‍ വന്‍ കവര്‍ച്ച. കടയില്‍ നിന്നും നാല് ലക്ഷം രൂപയുടെ സ്വര്‍ണ്ണവും 3300 രൂപയും മോഷണം പോയി.

ബുധനാഴ്ച പുലര്‍ച്ച ഒന്നരമണിയോടെയാണ് സംഭവം മോഷണം നടത്താനെത്തുന്നവരുടെ ചിത്രങ്ങള്‍ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. മൂന്നുപേരാണ് സംഘത്തിലുള്ളത്. ഇതില്‍ രണ്ട് പേരാണ് പൂട്ടുപൊളിച്ച് അകത്ത് കടന്നത് മൂന്നാമന്‍ പുറത്ത് നിന്നതായിരുന്നു. അകത്തുകയറിയവര്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവരുകയായിരുന്നു. മോഷ്ടാക്കള്‍ ക്യാമറകള്‍ ഓഫ് ചെയ്യുകയും പുറത്തെ ക്യാമറ ദിശമാറ്റുകയും ചെയ്തിട്ടുണ്ട്.
തിരൂര്‍ പൂക്കയില്‍ സ്വദേശി ബൈജുവിന്റേതാണ് സ്ഥാപനം.
കടക്കുള്ളില്‍ നിന്നും ഒരുഗ്രാം സ്വര്‍ണ്ണം പൂശിയ ആഭരണങ്ങള്‍ മാത്രമാണ് കളവ് പോയിരിക്കുന്നത്. മോഷ്ടാക്കള്‍ നേരത്തെ കടയില്‍ വന്ന്

ബുധനാഴ്ച രാവിലെ സമീപത്തെ കടക്കാരാണ് മോഷണവിവരം അറിഞ്ഞിത്. തുടര്‍ന്ന തിരൂര്‍ പോലീസ് സ്ഥലത്തെത്തി . മലപ്പുറത്ത് നിന്നും എത്തിയ വിരലടയാളവിദഗ്ധരും പരിശോധന നടത്തി.

Share news
error: Content is protected !!
Scroll to Top