Section

malabari-logo-mobile

പാലക്കാട്ടെ ‘കാല്‍ കഴുകിച്ചൂട്ടല്‍’ ആചാരത്തിനെതിരെ കടുത്ത പ്രതിഷേധം

HIGHLIGHTS : ബ്രാഹ്മണരുടെ 'കാല്‍കഴുകിയ വെള്ളം ഇതരജാതിക്കാര്‍ക്ക് തീര്‍ത്ഥം

ബ്രാഹ്മണരുടെ ‘കാല്‍കഴുകിയ വെള്ളം ഇതരജാതിക്കാര്‍ക്ക് തീര്‍ത്ഥം

പാലക്കാട് പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ഇരുണ്ട ജാത്യാചാരങ്ങളെ ആചാരസംരക്ഷണത്തിന്റെ പേരില്‍ വീണ്ടും തിരികെയെത്തിക്കുന്നു. . ബ്രാഹ്മണരുടെ കാല്‍കഴുകിയ വെള്ളം ഇതരജാതിക്കാര്‍ തീര്‍ത്ഥമായി
കുടിക്കുകയും ദേഹത്ത് തളിക്കുകയും ചെയ്യുന്ന ആചാരമാണ് ഇപ്പോള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

sameeksha-malabarinews

ഒറ്റപ്പാലം കണ്ണിയംപുറം കൂനന്തുള്ളി വിഷ്ണുക്ഷേത്രത്തിലാണ് ഇത്തരം ആചാരം. 2012 മുതല്‍ ഈ ആചാരം ഇവിടെ തുടര്‍ന്നുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഈ ക്ഷേത്രഭരണസമിതി പുറത്തിറിക്കിയ നോട്ടീസ് സോഷ്യല്‍മീഡിയിലൂടെ പ്രചരിച്ചതോടെയാണ് ഇത് വ്യാപകമായ ചര്‍ച്ചയായത്. നോട്ടീസില്‍ പറയുന്നത് ക്ഷേത്രത്തില്‍ ഉച്ച പൂജക്ക് ശേഷം ബ്രാഹ്മണര്‍ക്ക് കാല്‍കഴുകിച്ചൂട്ടല്‍ നടത്താന്‍ സൗകര്യമുണ്ടെന്നും 500 രൂപയടച്ച് രശീതി വാങ്ങി ചടങ്ങ നടത്താമെന്നുമാണ്. ജൂണ്‍ മൂന്നിനാണ് ചടങ്ങ്.

പ്രാകൃതവും മനുഷ്യനെ തട്ടുകളാക്കുന്ന ഹീനമായ ജാതി ശ്രേണീവ്യവസ്ഥയേയും തിരികെകൊണ്ടുവരാനും സവര്‍ണ്ണമേധാവിത്വം ഊട്ടിയുറപ്പിക്കാനുമുള്ള ഒരു വിഭാഗത്തിന്റെ തീവ്രശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

കേരളം നവോത്ഥാനം ചര്‍ച്ച ചെയ്യുമ്പോള്‍ സമൂഹത്തെ പുറകോട്ട് നടത്തുകയാണ് ഇത്തരം ആചാരങ്ങളെന്ന് പുരോഗമനകലാസാഹിത്യസംഘം ആരോപിച്ചു.
ഇത്തരം അനാചാരങ്ങളെ പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു ആചാരം നിര്‍ബന്ധപൂര്‍വ്വം നടത്തുന്നതെല്ലെന്നും വിശ്വാസികളുടെ ആവിശ്യപ്രകാരമാണ് ചടങ്ങെന്നുമാണ് ഭാരവാഹികളുടെ വാദം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!