തുയിലുണര്‍ത്തു പാട്ടുകാരന്‍ ചിന്നപ്പു നിര്യാതനായി

താനൂര്‍: പ്രശസ്ത തുയിലുണര്‍ത്തുപാട്ട് കലാകാരനും റേഡിയോ ആര്‍ട്ടിസ്റ്റുമായിരുന്ന കേരളാധീശ്വരപുരം കിളിയിലപ്പറമ്പില്‍ ചിന്നപ്പു (92) നിര്യാതനായി. സംസ്‌കാരം വൈകീട്ട് 4.30ന് കമ്പനിപ്പടിയിലെ തറവാട്ട് വളപ്പില്‍ നടക്കും

താനാളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ്. താനാളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മണ്ഡലം ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമാണ്. തുയിലുര്‍ണര്‍ത്ത പാട്ടിലൂടെ കലാവേദികളില്‍ നിറ സാന്നിദ്ധ്യമായിരുന്നു അദേഹം.

Related Articles