Section

malabari-logo-mobile

തീരദേശപാത പറവണ്ണ ആശാന്‍പടി റോഡ്‌ ഇന്ന്‌ മുഖ്യമന്ത്രി നാടിന്‌ സമര്‍പ്പിക്കും

HIGHLIGHTS : തിരൂര്‍: വല്ലാര്‍പാടം കോഴിക്കോട്‌ തീരദേശപാതയുടെ ഒന്നാംഘട്ടമായ മലപ്പുറം ജില്ലയിലെ പറവണ്ണ മുതല്‍ ആശാന്‍പടിവരെയുള്ള 4.5 കിലോമീറ്റര്‍

Untitled-1 copyതിരൂര്‍: വല്ലാര്‍പാടം കോഴിക്കോട്‌ തീരദേശപാതയുടെ ഒന്നാംഘട്ടമായ മലപ്പുറം ജില്ലയിലെ പറവണ്ണ മുതല്‍ ആശാന്‍പടിവരെയുള്ള 4.5 കിലോമീറ്റര്‍ റേഡ്‌ മുഖ്യമന്ത്രി ഇന്ന്‌ നാടിന്‌ സമര്‍പ്പിക്കും

ഒന്നരവര്‍ഷം കൊണ്ടാണ്‌ ഈ റോഡുപണി പൂര്‍ത്തിയായത്‌. തീരദേശ ഇടനാഴിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ മംഗലം പഞ്ചായത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ റോഡ്‌ മുതല്‍ താനൂര്‍ ഓട്ടുംപുറം വരയെള്ള 19 കിലോമീറ്റര്‍ റോഡിന്‌ ഭരണാനുമതിയായിട്ടുണ്ട്‌. 117 കോടി രൂപയാണ്‌ ഇതിന്‌ ചിലവ്‌. തീരദേശ ഇടനാഴിയിടെ പണി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയില്‍ നിന്ന്‌ കോഴിക്കോട്ടേക്കുള്ള ദൂരം 30 കിമി കുറയും

sameeksha-malabarinews

പൊന്നാനി ഈശ്വരമംഗലം മുതല്‍ കോഴിക്കോട്‌ വെങ്ങളം വരയുള്ള 79 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏഴു ഘട്ടങ്ങളായി നടത്താനാണ്‌ പദ്ധതി. ഈശ്വരമംഗലം-ആശാന്‍ പടി. ആശാന്‍പടി-പറവണ്ണ, പറവണ്ണ-ചീരന്‍കടപ്പുറം, ചീരന്‍കടപ്പുറം-താനൂര്‍ ബൈപ്പാസ്‌, താനൂര്‍ബൈപ്പാസ്‌-കടലുണ്ടി, കടലുണ്ടി-ബേപ്പൂര്‍, ബേപ്പൂര്‍-വെങ്ങളം, വെങ്ങളം-വെങ്ങാലി എന്നീ ഘട്ടങ്ങളാണ്‌ ഇത്‌. ഇതിനായി രണ്ടായിരം കോടിയാണ്‌ ചെലവിട്ടത്‌.

എന്നാല്‍ ഇനി നിര്‍മ്മാണ പ്രവര്‍ത്തനം നടക്കാനുള്ള മേഖലയില്‍ സര്‍വ്വേ പ്രവര്‍ത്തനം പോലും പൂര്‍ത്തിയായിട്ടില്ല. ചിലയിടങ്ങളില്‍ സ്ഥലവാസികള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ റവന്യു ഉദ്യോഗസ്ഥര്‍ക്ക്‌ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭുമിയേറ്റെടുക്കലാകും ഈ പാത വികസനത്തിന്‌ ഏറെ തടസ്സമാകുക. പഴയ ടിപ്പുസുല്‍ത്തന്‍ റോഡ്‌ നിലനില്‍ക്കുന്നിടത്തുകൂടിയാണ്‌ റോഡ്‌ കടന്നുപോകുന്നത്‌. ഏറെ വീതിയുണ്ടായിരുന്ന ഈ റോഡിന്റെ പലഭാഗത്തും അനധികൃത കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!