തിരൂര്‍ റെയില്‍വേയുടെ ഓവര്‍ബ്രിഡ്‌ജില്‍ സാമൂഹിക വിരുദ്ധര്‍ അറവുമാലിന്യം തള്ളി

tirur,തിരൂര്‍: തിരൂര്‍ റെയില്‍വേയുടെ ഓവര്‍ബ്രിഡ്‌ജിലും സാമൂഹിക വിരുദ്ധര്‍ അറവുമാലിന്യം തള്ളി. നിരവധി കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന റെയില്‍വേയുടെ ഓവര്‍ബ്രിഡ്‌ജിലാണ്‌ സാമൂഹിക വിരുദ്ധര്‍ കോഴി അവശിഷ്ടങ്ങള്‍ കൊണ്ടുവന്ന്‌ തള്ളിയിരിക്കുന്നത്‌. ഈ മാലിന്യങ്ങള്‍ കാരണം ഇതുവഴി കടന്നു പോകാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുകയാണ്‌.

നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന പരിപാടിക്ക്‌ തുരംഗം വെക്കുകന്ന പ്രവൃത്തിയാണിതെന്ന്‌ അധികൃതര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top