രണ്ടുവയസുകാരന്റെ വെടിയേറ്റ്‌ അമ്മ മരിച്ചു

download (1)വാഷിംഗ്‌ടണ്‍: രണ്ടുവയസ്സു കാരന്റെ കൈയില്‍ നിന്നും അബദ്ധത്തില്‍ വെടയേറ്റ്‌ അമ്മ മരിച്ചു. വെറോണിക്ക ജെ റുട്ട്‌ലെഡ്‌ജ്‌(29) ആണ്‌ വെടിയേറ്റ്‌ മരിച്ചത്‌. ഇവര്‍ യുഎസിലെ ഇഡാഹോയിലെ വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗ്‌ നടത്തുന്നതിനിടയിലാണ്‌ അപടം സംഭവിച്ചത്‌.

ബാഗില്‍ കരുതിയിരുന്ന തോക്ക്‌ എടുത്ത്‌ രണ്ടുവയസ്സുകാരന്‍ അബദ്ധത്തില്‍ വെടിവെയ്‌ക്കുകയായിരുന്നു. വെടിയേറ്റ റൂഡ്‌ലെഡ്‌ജ്‌ ഉടന്‍ മരണ മരണപ്പെടുകയായിരുന്നു. തന്റെനാലുമക്കളുമൊന്നിച്ച്‌ ഷോപ്പിംഗിനിറങ്ങിയതായിരുന്നു അവര്‍.

സംഭവത്തെ തുടര്‍ന്ന്‌ വാള്‍മര്‍ട്ട്‌ പൂട്ടിയിട്ടു. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും സംഭവവുമായി പൂര്‍ണമായും സഹകരിക്കുമെന്നും വാള്‍മാര്‍ട്ട്‌ പത്രക്കുറിപ്പിലൂടെ അറിയിച്ചു. യുവതിയുടെ തോക്കിന്‌ ലൈസന്‍സ്‌ ഉണ്ടെന്ന്‌ പോലീസ്‌ അറിയിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top