അതിര്‍ത്തിയില്‍ പാക്‌ വെടിവെപ്പ്‌ ; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

imagesദില്ലി: ജമ്മു കാശ്‌മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വീണ്ടും അതിര്‍ത്തിയില്‍ പാകിസ്‌താന്‍ വെടിവെപ്പ്‌. ജമ്മുകാശ്‌മീരിലെ സാബ സെക്ടറില്‍ പാക്‌ സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. മറ്റാരു സൈനികന്‌ പരിക്കേറ്റു.

ഇതെ തുടര്‍ന്ന്‌ ഇന്ത്യന്‍ സൈന്യം തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്‌. ഡിസംബര്‍ 25 ന്‌ അതിര്‍ത്തിയില്‍ പാകിസ്‌താന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

കതുവാ മേഖലയിലാണ്‌ വെടിവെപ്പ്‌ ഉണ്ടായത്‌. ഈ വര്‍ഷം ഓഗസ്റ്റിലും ഒക്ടോബറിലും പാക്‌ സൈന്യം ഇന്ത്യന്‍ ചെക്ക്‌ പോസ്‌റ്റുകള്‍ക്ക്‌ നേരെ നിരവധി തവണ വെടിവെച്ചിരുന്നു. വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.

Share news
error: Content is protected !!
Scroll to Top