പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജില്‍ വെച്ച് നടന്നു വരുന്ന ഇന്ദുലേഖ ശതോത്തര രജതജൂബിലിയുടെ രണ്ടാം ദിവസമായ ഇന്ന് വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ സ്‌പെക്ട്രം 2014 അരങ്ങേറി. പരിപാടി പ്രശസ്‌ത സിനിമ നടന്‍ സുരാജ് വെഞ്ഞാറമൂട് ഉദ്‌ഘാടനം ചെയ്‌തു.
കോളേജ് യൂണിയന്‍ ചെയര്‍മാന്‍ നബീല്‍ അഹ്‌സന്‍ സി അദ്ധ്യക്ഷനായിരുന്നു. മൈലാഞ്ചി ഫെയിം സനൂഫ, ടി. സുരേന്ദ്രന്‍, കെ മുഹമ്മദ് റാഫി, അനൂപ് അലക്‌സ് എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




