കൊല്ലത്ത്‌ വാഹനാപകടത്തില്‍ 6 മരണം: മരിച്ചവരല്ലാം ബിടെക്‌ വിദ്യാര്‍ത്ഥികള്‍

kollamകൊല്ലം: കൊല്ലത്തിനടുത്ത്‌ ചാത്തനൂരില്‍ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു.പാരിപ്പള്ളി ഐഓസിയിലേക്ക്‌ പോകുകയായിരുന്ന ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌

കൊല്ലം ടികെഎം കോളേജിലെ അവസാന വര്‍ഷ ബിടെക്‌ വിദ്യാര്‍ത്ഥികളായ സെയ്‌ദ്‌ ഇന്‍സമാമം തങ്ങള്‍ , ആദില്‍ഷാ, സിജോ ജോര്‍ജ്‌്‌ ജോണ്‍ നിക്‌സണ്‍, അരുണ്‍ കെ സാബു, അജിത്‌ പ്രസാദ്‌ എന്നിവരാണ്‌ മരണപ്പെട്ടത്‌.
വ്യഴാഴ്‌ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ പെട്ട കാര്‍ അമിതവേഗതയിലായിരുന്നുവെന്ന്‌ ദൃഡ്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ആള്‍ട്ടോ കാര്‍   പൂര്‍ണ്ണമായും തകര്‍ന്നു.വിദ്യാര്‍ത്ഥികള്‍ വര്‍ക്കലയില്‍ നിന്ന്‌ വരികയായിരുന്നു.

Share news
error: Content is protected !!
Scroll to Top