മലപ്പുറത്തെ പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രം മാറ്റില്ല :പുതിയത്‌ തിരൂരില്‍ ഇല്ല

malappuram pasport sevakendram copyമലപ്പുറം മലപ്പുറത്ത്‌ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രം മാറ്റിലെന്ന്‌ ചീഫ്‌ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ മുക്തേഷ്‌ കെ പര്‍ദേശി വ്യക്തമാക്കി. എന്നാല്‍ ഇനി മുതല്‍ പാലക്കാട്‌ നിന്നുള്ള പാസ്‌പോര്‍ട്ട അപേക്ഷകള്‍ തൃശ്ശൂര്‍ ഓഫീസിലായിരിക്കും കൈകാര്യം ചെയ്യുക.

മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ സന്ദര്‍ശിക്കവെ മാധ്യമങ്ങളോടെയാണ്‌ മുക്തേഷ്‌ ഈ വിവരം അറിയിച്ചത്‌. പാലക്കാട്ടെ അപേക്ഷകള്‍ മാറ്റുന്നതോടെ ലമപ്പുറം ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമന്നും അദ്ദേഹം പറഞു.
മലപ്പുറം ഓഫീസിലെ തിരക്കൊഴിയാന്‍ അപേക്ഷകര്‍ അക്ഷയകേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തണമന്ന്‌ ചീഫ്‌ പാസ്‌പോര്‍ട്ട്‌ ഓഫീസല്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു.

പുതതായി തിരൂരില്‍ സേവകേന്ദ്രം ആരംഭിക്കണമെന്ന ആവിശ്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന്‌ അദ്ദേഹം പറഞ്ഞു

Share news
error: Content is protected !!
Scroll to Top