Section

malabari-logo-mobile

തിരൂരില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു

HIGHLIGHTS : തിരൂര്‍ : തിരൂരില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു. ഇന്ന് രാവിലെ നിറയെ യാത്രക്കാരുമായി യാത്രാ ബസ് കടന്നു പോയ ഉടനെയാണ് പഴയ പാലം തകര്‍ന്നത്. വന്‍ അപ...

തിരൂര്‍ : തിരൂരില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു. ഇന്ന് രാവിലെ നിറയെ യാത്രക്കാരുമായി യാത്രാ ബസ് കടന്നു പോയ ഉടനെയാണ് പഴയ പാലം തകര്‍ന്നത്. വന്‍ അപകടമാണ് ഇതോടെ തലനാരിഴയ്ക്ക് ഒഴിവായത്. മലപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന തിരൂര്‍ സിറ്റി ജംഗ്ഷനിലെ റയില്‍വേ മേല്‍പ്പാലത്തിലാണ് വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസും പൊതുമരാമത്ത് അധികൃതരും സ്ഥലത്തെത്തി പാലത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

പലാലത്തിന്റെ മുകളിലൂടെ പോകുന്ന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലീക്കായി ദിവസവും വെള്ളം ഒഴുകിയതാണ് അപകടത്തിന് അപകടത്തിനിടയാക്കിയത്.. പുതിയ പാലം റയില്‍വേ പണി കഴിഞ്ഞ് ഏല്‍പിച്ചിട്ട് വര്‍ഷത്തോളമായെങ്കിലും പൊതുമരാമത്ത് ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുകയാണ്. ഇതിലേറെ അപകട ഭീതിയിലാണ് താഴെപ്പാലം പാലവും.

sameeksha-malabarinews

ഓവര്‍ ബ്രിഡ്ജില്‍ പെട്ടെന്ന് വന്‍ കുഴിരൂപപ്പെട്ടതോടെ നഗരത്തില്‍ വന്‍ ഗതാഘതകുരുക്കാണ് ഉണ്ടായത്. .താനൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചെമ്പ്ര താനാളൂര്‍ വഴിയും ബി പി അങ്ങാടി ഭാഗത്തേക്കുള്ള ചെറുകിട വാഹനങ്ങള്‍ പുല്ലൂര്‍ കട്ടച്ചിറ വഴിയും. വലിയ വാഹനങ്ങള്‍ കുറ്റൂര്‍ പട്ടര്‍നടക്കാവ് വഴിയും തിരിച്ചുവിടുകയാണ്.

അധികൃതര്‍ ഇത്തരത്തിലുള്ള അനാസ്ഥ തുടരുന്നത് വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതിന് ഇവിടെ വഴിവെച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്ത.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!